Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Nepal

നേ​പ്പാ​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി; അ​ഞ്ചു ​പേ​രെ കാ​ണാ​താ​യി

കാ​​​​​​ഠ്മ​​​​​​ണ്ഡു: നേ​​​​​​പ്പാ​​​​​​ളി​​​​​​ലെ ഗൂ​​​ർ​​​ഖ ജി​​​​​​ല്ല​​​​​​യി​​​​​​ൽ പ്ര​​​​​​ള​​​​​​യ​​​​​​ത്തി​​​​​​ലും മ​​​​​​ണ്ണി​​​​​​ടി​​​​​​ച്ചി​​​​​​ലി​​​​​​ലും കാ​​​​​​ണാ​​​​​​താ​​​​​​യ അ​​​​​​ഞ്ചു​​​​​​പേ​​​​​​ർ​​​​​​ക്കാ​​​​​​യി തെ​​​​​ര​​​​​​ച്ചി​​​​​​ൽ തു​​​​​​ട​​​​​​രു​​​​​​ന്നു. പ്ര​​​​​​ള​​​​​​യ​​​​​​ബാ​​​​​​ധി​​​​​​ത മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 13 പേ​​​​​​രെ​​​​​​ക്കൂ​​​​​​ടി ഇ​​​​​ന്ന​​​​​ലെ ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​. ഇ​​​​​തോ​​​​​ടെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം 95 ആ​​​​​​യി. നേ​​​​​​പ്പാ​​​​​​ൾ സൈ​​​​​​ന്യ​​​​​​മാ​​​​​​ണ് ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു നേ​​​​​​തൃ​​​​​​ത്വം ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​ത്. കാ​​​​​​ണാ​​​​​​താ​​​​​​യ അ​​​​​​ഞ്ചു​​​​​​പേ​​​​​​രി​​​​​​ൽ ര​​​​​​ണ്ടു​​​​​​പേ​​​​​​ർ വ​​​​​നി​​​​​ത​​​​​ക​​​​​ളാ​​​​​ണെ​​​​​ന്ന് ദേ​​​​​​ശീ​​​​​​യ ദു​​​​​​ര​​​​​​ന്ത​​​​​​നി​​​​​​വാ​​​​​​ര​​​​​​ണ അ​​​​​​ഥോ​​​​​​റി​​​​​​റ്റി അ​​​​​​റി​​​​​​യി​​​​​​ച്ചു.

ചും​​​​​​നു​​​​​​ബ്രി ഗ്രാ​​​​​​മ​​​​​​സ​​​​​​ഭാ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണു വ്യാ​​​​​​പ​​​​​​ക നാ​​​​​​ശ​​​​​​ന​​​​​​ഷ്ട​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​ത്. പ്ര​​​​​​ള​​​​​​യ​​​​​​ത്തി​​​​​​ൽ വീ​​​​​​ടു​​​​​​ക​​​​​​ളും പാ​​​​​​ല​​​​​​ങ്ങ​​​​​​ളും ഒ​​​​​​ലി​​​​​​ച്ചു​​​​​​പോ​​​​​​യി.ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച രാ​​​​​​വി​​​​​​ലെ ഉം​​​​​​ഗി​​​​​​ലും​​​​​ഗ് ന​​​​​​ദി​​​​​​ക്ക​​​​​​ര​​​​​​യി​​​​​​ലെ ധൗ​​​​​​ലി​​​​​​ഭീ​​​​​​ർ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ മ​​​​​​ണ്ണി​​​​​​ടി​​​​​​ച്ചി​​​​​​ലി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് കു​​​​​​ടു​​​​​​ങ്ങി​​​​​​യ മൂ​​​​​​ന്നു​​​​​​പേ​​​​​​രെ സൈ​​​​​​നി​​​​​​ക ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​റി​​​​​ൽ ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ത്തി.

171 സൈ​​​​​​നി​​​​​​ക​​​​​​ർ ഉ​​​​​​ൾ​​​​​​പ്പടെ 700-ല​​​​​​ധി​​​​​​കം സു​​​​​​ര​​​​​​ക്ഷാ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രെ ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി വി​​​​​​ന്യ​​​​​​സി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. ഓ​​​​​​ഗ​​​​​​സ്റ്റ് 26ന് ​​​​​​ഭോ​​​​​​ട്ടെ​​​​​​കോ​​​​​​ശി മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യ ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ വീ​​​​​​ണ്ടും പ്ര​​​​​​ള​​​​​​യ​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​ത് ഹി​​​​​​മാ​​​​​​ല​​​​​​യ​​​​​​ൻ ന​​​​​​ദീ​​​​​​തീ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​ശ​​​​​​ങ്ക വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.

Latest News

Corehub Up